മലയാളം സർവകലാശാല ബിരുദദാന സമ്മേളനം
Tuesday, September 27, 2016 1:07 PM IST
മലപ്പുറം: മലയാളം സർവകലാശാലയുടെ രണ്ടാമത് ബിരുദദാന സമ്മേളനം ഒക്ടോബർ ഒന്നിന് രാവിലെ 11.30ന് അക്ഷരം കാമ്പസിലെ രംഗശാല ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് വൈസ് ചാൻസലർ കെ.ജയകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് മുഖ്യാതിഥിയാവും. ഇ.ടി.മുഹമ്മദ് ബഷീർ എംപി, സി. മമ്മുട്ടി എംഎൽഎ എന്നിവർ പങ്കെടുക്കും. ഏഴു കോഴ്സുകളിലെ ബിരുദാനന്തര ബിരുദമാണ് ചടങ്ങിൽ സമ്മാനിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.