ഐഎസിൽ ചേർന്നെന്ന സംശയം: കേസ് എൻഐഎ ഏറ്റെടുത്തു
Wednesday, August 24, 2016 12:55 PM IST
കൊച്ചി: കേരളത്തിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ യുവതീയുവാക്കൾ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്നതായുള്ള സംശയത്തിന്റെ അടിസ്‌ഥാനത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. കാസർഗോഡ് ചന്ദേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഏഴു കേസുകളും പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളുമാണ് എൻഐഎ അന്വേഷിക്കുന്നത്. എഫ്ഐആറുകൾ ഇന്നോ നാളെയോ എറണാകുളം എൻഐഎ കോടതിയിൽ സമർപ്പിക്കും.

ഇവയിൽ രണ്ടു കേസുകൾ യുഎപിഎ ആക്ടിലെ 13, 38, 39 സെക്ഷനുകളും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120(ബി), 125 സെക്ഷനുകളും പ്രകാരമാണ് രജിസ്റ്റർ ചെയ്യുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.