കേരള കോൺഗ്രസിന്റെ പ്രശ്നാധിഷ്ഠിത പിന്തുണ സ്വീകരിക്കേണ്ട: സിപിഐ
Wednesday, August 24, 2016 12:45 PM IST
തിരുവനന്തപുരം: കേരള കോൺഗ്രസ്–എമ്മിന്റെ പ്രശ്നാധിഷ്ഠിത പിന്തുണ ഇടതുമുന്നണി സ്വീകരിക്കേണ്ട ആവശ്യമില്ലെന്നു സിപിഐ സംസ്‌ഥാന എക്സിക്യൂട്ടീവ്. അത്തരമൊരു നിലപാട് സ്വീകരിച്ചാൽ നിലവിൽ സംസ്‌ഥാനത്ത് ഇടതുമുന്നണിക്ക് ലഭിച്ച അനുകൂല രാഷ്ട്രീയം നഷ്‌ടമാകും. പാർട്ടി നിലപാട് ഇടതു മുന്നണിയിൽ ഉന്നയിക്കാനും ഇന്നലെ ചേർന്ന സംസ്‌ഥാന എക്സിക്യൂട്ടീവിൽ തീരുമാനമായി. ബാർ കോഴക്കേസ് ആയുധമാക്കിയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്.


ആ സംഭവത്തിൽ പ്രധാന ആരോപണവിധേയനായ കെ.എം മാണിയെ ഇപ്പോൾ ഇടതുമുന്നണിയുമായി സഹകരിപ്പിക്കുന്നതിൽ നീതീകരണമില്ല. സെപ്റ്റംബർ രണ്ടിലെ പണിമുടക്കിനു മാണി പിന്തുണ പ്രഖ്യാപിച്ചത് ആശയക്കുഴപ്പമുണ്ടാക്കാൻ വേണ്ടി മാത്രമാണെന്നും സിപിഐ വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.