കുടിശികയും ഉത്സവബത്തയും ഉടൻ അനുവദിക്കണമെന്നു റേഷൻ വ്യാപാരികൾ
Wednesday, August 24, 2016 12:36 PM IST
കോഴിക്കോട്:അഞ്ചു മാസത്തെ റേഷൻ കമ്മീഷൻ കുടിശിക ഉടൻ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന് മുമ്പ് റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. റേഷൻകട നവീകരണം, കംപ്യൂട്ടർവത്കരണം, റേഷൻ വ്യാപാരിക്കും സെയിൽസ്മാനും വേതനം, ഡോർ ഡെലിവറി സംവിധാനം മുതലായവ ഉടൻ നടപ്പിലാക്കണമെന്ന് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.

സംസ്‌ഥാന പ്രസിഡന്റ് ജോണി നെല്ലൂർ അധ്യക്ഷനായിരുന്നു.ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഓണത്തിനു ഉത്സവബത്തയായി രണ്ടായിരം രൂപ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.


ജനറൽ സെക്രട്ടറി ടി.മുഹമ്മദ് അലി, ട്രഷറർ അബുഹാജി, ജോൺസൺ വിളവിനാൽ, സി.വി. മുഹമ്മദ്,.നാരായണൻ നമ്പ്യാർ, സെബാസ്റ്റ്യൻ ചുണ്ടേൽ, സി.വി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.