ക്നാനായ സുറിയാനി സഭ ജൈവകർഷകരെ ആദരിക്കും
Wednesday, August 24, 2016 12:30 PM IST
കോട്ടയം: ക്നാനായ സുറിയാനി സഭ അതിഭദ്രാസനം പരിധിയിലെ മികച്ച ജൈവ കർഷകരെ റാന്നി സെന്റ് തോമസ് വലിയപള്ളിയിൽ 28നു രാവിലെ 11ന് ആദരിക്കും. ആർച്ച്ബിഷപ് കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. മന്ത്രി മാത്യു ടി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കുറിയാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ക്നാനായ അസോസിയേഷൻ പ്രസിഡന്റ് ഫാ.കെ.സി. എബ്രഹാം, കമാൻഡർ ടി.ഒ. ഏലിയാസ്, സെക്രട്ടറി ഡോ. ഏബ്രഹാം പുന്നൂസ്, ആലിച്ചൻ ആറൊന്നിൽ, ബിജു ജേക്കബ് മറ്റക്കാട്ട്, പ്രഫ. പി.കെ. സ്കറിയ, ബിനു കുരുവിള തുടങ്ങിയവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.