കെഎസ്ഐഡിസി എംഡി ജിജി തോംസണെ മാറ്റി
കെഎസ്ഐഡിസി എംഡി ജിജി തോംസണെ മാറ്റി
Friday, July 29, 2016 2:12 PM IST
തിരുവനന്തപുരം: വ്യവസായ വികസന കോർപറേഷൻ ചെയർമാൻ സ്‌ഥാനത്തു നിന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെ ഒഴിവാക്കി. ജിജി തോംസൺ വിദേശത്തു സ്വകാര്യ സന്ദർശനം നടത്തുന്നതിനിടെയാണ് സേവനം അവസാനിപ്പിച്ചു വ്യവസായ വകുപ്പ് ഉത്തരവിറക്കിയത്. അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിക്കാണ് ചെയർമാന്റെ ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിർദേശത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു വ്യവസായ വകുപ്പിന്റെ നടപടി.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഉപദേശകനായി കാബിനറ്റ് റാങ്കോടെ നിയോഗിക്കപ്പെട്ടിരുന്ന ജിജി തോംസൺ, പിണറായി വിജയൻ അധികാരമേറ്റതിനു പിന്നാലെ ഉപദേശക സ്‌ഥാനം രാജിവച്ചിരുന്നെങ്കിലും വ്യവസായ വികസന കോർപറേഷൻ ചെയർമാൻ സ്‌ഥാനത്തു തുടരുകയായിരുന്നു. വിവാദ ഭൂമിദാനങ്ങളിൽ റവന്യൂ വകുപ്പിനെ മറികടന്ന്അനുമതി നൽകാമെന്ന് ഉപദേശം നൽകിയത് ജിജി തോംസണായിരുന്നുവെന്ന ഉപസമിതിയുടെ കണ്ടെത്തലിനെത്തുടർന്നാണു മാറ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.