നന്ദിയോടെ ഇടമലക്കുടി; അരിയും ഭക്ഷ്യവസ്തുക്കളും എത്തിച്ചു നൽകി
നന്ദിയോടെ ഇടമലക്കുടി; അരിയും ഭക്ഷ്യവസ്തുക്കളും എത്തിച്ചു നൽകി
Friday, July 29, 2016 1:42 PM IST
കൊടുംപട്ടിണിയിൽ വലഞ്ഞിരുന്ന ഇടമലക്കുടിയിലെ ജനത യ്ക്കു താത്കാലിക ആശ്വാസം. ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ സമാഹരിച്ച അരിയും മറ്റു ഭക്ഷ്യവസ്തുക്കളുമൊക്കെ ഇടമലക്കുടിയിൽ എത്തിച്ചു വിതരണം ചെയ്തു. നിറഞ്ഞ സന്തോഷത്തോടെ യും ആശ്വാസത്തോടെയുമാണു ഭക്ഷ്യവസ്തുക്കളുമായെത്തിയ സംഘത്തെ ഇടമലക്കുടിയിലെ ജനത സ്വീകരിച്ചത്.

കൊരണ്ടിക്കാട് കാർമൽഗിരി സ്കൂൾ മൈതാനത്തുവച്ച് ഇടമലക്കുടിയിൽനിന്നുള്ള പ്രതിനിധികൾക്കു കൈമാറി ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് ഭക്ഷ്യവസ്തുക്കൾ ഇടമലക്കുടിയിലേക്ക് എത്തിച്ചുകൊടുത്തത്. രണ്ടു ഘട്ടമായിട്ടാണ് അരി എത്തിച്ചു കുടികളിൽ വിതരണം ചെയ്തത്. കുടികളിലേക്ക് എത്തിക്കാനും വിതരണം ചെയ്യാനുമുള്ള സൗകര്യത്തിനു പത്തു കിലോഗ്രാം വീതമു ള്ള പായ്ക്കറ്റുകളാക്കിയിരുന്നു.

അരിയുമായി പോയ വണ്ടി ആദ്യം ചെക്ക് പോസ്റ്റിൽ വനം ഉദ്യോഗസ്‌ഥർ പല കാരണങ്ങൾ പറഞ്ഞു തടഞ്ഞിട്ടെങ്കിലും ഇടമലക്കുടി സന്ദർശിക്കാൻ പോയ ജഡ്ജിമാരുടെ സംഘം ലോറി കടത്തിവിടാൻ ഉദ്യോഗസ്‌ഥർക്കു കർശന നിർദേശം നൽകി. എങ്കിലും കൂടെയുള്ളവരെ കടത്തിവിടാൻ പിന്നെയും വൈകി. ഇതുമൂലം അരി ഏറ്റുവാങ്ങാൻ 14 കിലോമീറ്ററിലേറെ സഞ്ചരിച്ചെത്തിയ പല കുടികളിൽനിന്നുമുള്ളവർക്ക് ആദ്യദിനം അരിയുമായി പോകാനായില്ല. ആദ്യഘട്ടമായി പത്തു ടൺ അരിയാണ് ഇടമലക്കുടിയിൽ എത്തിച്ചത്. ഇടമലക്കുടിയിലെ ദുരിതങ്ങളുടെ വാർത്ത ദീപിക പുറത്തുവിട്ടതോടെയാണു പുറംലോകം അറിഞ്ഞത്. അരിയും പണവും മറ്റു ഭക്ഷ്യവസ്തുക്കളുമൊക്കെയായി സഹായം പ്രവഹിച്ചു.

കോതമംഗലത്തും തൊടുപുഴയിലും കളക്ഷൻ സെന്റർ തുറന്നാണ് അരിയും മറ്റും ശേഖരിച്ച ത്. കോതമംഗലം സെന്റ് ജോസഫ് മൈനർ സെമിനാരിയിലെ വിദ്യാർഥികളാണ് അരി പത്തു കിലോഗ്രാം വീതമുള്ള പായ്ക്കറ്റുകളാക്കാൻ സഹായിച്ചത്. സെന്റ് മാർട്ടിൻ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് അരികൊണ്ടു പോകാനുള്ള വാഹനം വിട്ടുനൽകിയത്. മൂവാറ്റുപുഴ സ്വദേശി ജോയി നടുക്കുടിയും വാഹനക്രമീകരണങ്ങൾക്കു സഹായിച്ചു.

കോതമംഗലം രൂപത കോ–ഓർഡിനേറ്റർ ഫാ. ജിനോ പുന്നമറ്റം, ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷൻ ചെയർമാൻ പി.പി. റോണി, പ്രവർത്തകരായ ജോബിഷ് തരണി, ജോമ്സി ജോബിഷ്, ഡെയ്സി ഡാനിയേൽ എന്നിവരാണ് അരി കൊണ്ടുപോകാനുള്ള ക്രമീകരണം ചെയ്തത്.

<ആ>കൈയും മെയ്യും മറന്ന് യുവാക്കളുടെ സംഘം

ഇടമലക്കുടിയിലെ ദുരിതം ദീപികയിലൂടെ അറിഞ്ഞതോടെ അവരെ സഹായിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളിയാകാൻ കൈയും മെയ്യും മറന്ന് അധ്വാനിച്ച് ഒരു സംഘം യുവാക്കൾ മാതൃകയായി. അരി ഇടമലക്കുടിയിൽ എത്തിച്ചു വിതരണം നടത്തുക എന്ന ക്ലേശപൂർണമായ ജോലി ഇവർ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. ഇതിനായി രാത്രിയും പകലും ഇവർ അധ്വാനിച്ചു.
<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ30ലറമാമഹമസൗറശബസര്യാ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
വനംവകുപ്പ് ഉദ്യോഗസ്‌ഥർ വാഹനം കടത്തിവിടാൻ വൈകിയതിനാൽ ഇവർക്ക് ഒരു രാത്രി ഇടമലക്കുടിയിൽ കഴിയേണ്ടിവന്നു. അരിയുമായി വാഹനത്തി ൽ പോയ ഇവർ രാത്രി വാഹനത്തിൽത്തന്നെയാണ് കഴിച്ചുകൂട്ടിയത്. ഏറ്റെടുത്ത ജോലി ഭംഗിയായി പൂർത്തീകരിച്ചതിനു ശേഷമാണ് ഇവർ മടങ്ങാൻ തയാറായത്.

നാടുകാണിയിലെ കെസിവൈഎം പ്രവർത്തകരായ ബിജോയി സെബാസ്റ്റ്യൻ മോളേക്കുടി, ആന്റണി തോമസ് തകിടിയേൽ, ജിത്തു ഷാജി വെട്ടിക്കുഴക്കുടി, ഇമ്മാനുവൽ വർഗീസ് വെട്ടിക്കുഴക്കുടി, മെൽവിൻ തോമസ് ആലുങ്കൽ, അരുൺ മാത്യു ഇല്ലത്തുകുടി, ഷിന്റോ ഏബ്രഹാം മുറിഞ്ഞനാലിൽ, കലയന്താനി വേങ്ങത്താനം അജി എന്നിവരാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നത്.


<ആ>ജഡ്ജിക്കു മുന്നിൽ പരാതിപ്രളയം

തൊടുപുഴ: ഇടമലക്കുടിയിലെ ജനങ്ങളുടെ ദുരിതം ദീപികയിലൂടെ പുറത്തുവന്നതിനെത്തുടർന്നു നേരിട്ടു വിലയിരുത്താൻ എത്തിയ ജഡ്ജിക്കു മുന്നിൽ ആദിവാസി ജനവിഭാഗത്തിന്റെ പരാതിപ്രളയം. ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ടി.പി. പ്രഭാഷ് ലാലിന്റെ മുന്നിലാണ് ആദിവാസികൾ തങ്ങൾ ഇരയാകുന്ന ചൂഷണങ്ങളുടെ തീവ്രത വെളിപ്പെടുത്തിയത്.
<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ30ലറമാമഹമസൗറശ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
സൗജന്യമായി വിതരണം ചെയ്യേണ്ട റേഷനരി കിലോഗ്രാമിന് 10 രൂപ 50 പൈസയ്ക്കാണു ലഭിക്കുന്നതെന്ന് ആദിവാസികൾ ചൂണ്ടിക്കാട്ടി. നേരത്തേ സൗജന്യമായി വിതരണം ചെയ്യാനും ചുമട്ടുകൂലി നൽകാനും സർക്കാർ സഹായമുണ്ടായിരുന്നു. നിലവിൽ ആദിവാസികളാണ് ഇതിനു പണം നൽകേണ്ടത്. പണമില്ലെങ്കിൽ അരി കിട്ടില്ല. റോഡ് ഇല്ലാത്തതിന്റെ ദുരിതങ്ങളും ജനങ്ങൾ പങ്കുവച്ചു.

സർക്കാർ ഫണ്ടിൽനിന്നു മൂന്നരക്കോടി രൂപയോളം നീക്കി വച്ചിട്ടുണ്ടെങ്കിലും വെറും 60 ലക്ഷം രൂപ മാത്രമാണു ചെലവഴിച്ചിരിക്കുന്നത്.

കാട്ടുമൃഗങ്ങളുടെ നിരന്തരമായ ആക്രമണമാണ് മറ്റൊരു സങ്കടം. കാട്ടാനകളും ഇഴജന്തുക്കളും മറ്റു വന്യമൃഗങ്ങളും വലിയ ഭീഷണിയാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കാട്ടാനകളുടെ ആക്രമണഭീഷണിയുള്ളതിനാൽ യാത്രകൾ സാഹസികമാണ്. ഇടമലക്കുടിയിൽ വെറും നാലാം ക്ലാസുവരെ മാത്രമേ പഠിക്കാനുള്ള സൗകര്യമുള്ളൂ. മുന്നോട്ടു പഠിക്കണമെങ്കിൽ മൂന്നാറിലോ മറ്റോ പോകണം.

പരാതികൾക്കെല്ലാം പരിഹാരം കണ്ടെത്താൻ ഓഗസ്റ്റ് പത്തിനു ദേവികുളം കോടതിയിൽ അദാലത്ത് നടത്താൻ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി തീരുമാനിച്ചതായി സബ്ജഡ്ജി അറിയിച്ചു.

പരാതി പരിഗണിക്കാൻ സ്‌ഥിരമായി നിയമസഹായ ക്ലിനിക് സ്‌ഥാപിക്കും. ക്ലിനിക്കിലേക്ക് ആവശ്യമായ പാരാലീഗൽ വാളണ്ടിയർമാരെ കുടികളിൽനിന്നു തെരഞ്ഞെടുത്തു. അവർക്കുള്ള പരിശീലനം കൊടുക്കും.

ഇടമലക്കുടിയിലെ ആദിവാസി ഊരുകളിലെ പ്രശ്നങ്ങളെക്കുറിച്ചു ദീപിക പ്രസിദ്ധീകരിച്ച ഇടമലക്കുടി നിലവിളിക്കുന്നു, വിശന്നിട്ട് എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിജസ്‌ഥിതി നേരിട്ടറിയുന്നതിനു ജഡ്ജിമാരുടെ സംഘം പുറപ്പെട്ടത്.

ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ ചെയർമാനും ജില്ലാ ജഡ്ജിയുമായ കെ. ജോർജ് ഉമ്മൻ മൂന്നാറിൽ വിവിധ വകുപ്പുതലവന്മാരുടെ യോഗം വിളിച്ചു വിശദീകരണം തേടി. തുടർന്ന് അദ്ദേഹത്തിന്റെ നിർദേശപ്രകാരം സബ് ജഡ്ജി ടി.പി. പ്രഭാഷ്ലാലിന്റെ നേതൃത്വത്തിലുള്ള സം ഘം ഇടമലക്കുടിയിലെ ആദിവാസി ഊരുകൾ സന്ദർശിച്ചു.

സംഘത്തിൽ ലീഗൽ സർവീസസ് അഥോറിറ്റിയിലെ സ്റ്റാഫ് അംഗങ്ങൾ, അഭിഭാഷകരായ അജിത്ത് പൊറ്റാസ്, സുമേഷ് എസ്. കളരിക്കൽ, വനം, പോലീസ്, പഞ്ചായത്ത്, ഹെൽത്ത്, സാമൂഹ്യനീതി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്‌ഥർ എന്നിവരുമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.