ഗ്രാമങ്ങളിലും നവമാധ്യമങ്ങളുടെ ദുരുപയോഗം കൂടുന്നു: ഡോ.വിനോദ്
ഗ്രാമങ്ങളിലും നവമാധ്യമങ്ങളുടെ ദുരുപയോഗം കൂടുന്നു: ഡോ.വിനോദ്
Friday, July 29, 2016 1:34 PM IST
കൊച്ചി: തിക്‌തഫലങ്ങളെപ്പറ്റി ധാരണയില്ലാതെ സാങ്കേതിക വിദ്യയുടെ ദുരുപയോഗത്താൽ*അബദ്ധങ്ങളിൽ ചെന്നുചാടുന്ന*പ്രവണത ഗ്രാമങ്ങളിലും ഏറിവരുന്നതായി പ്രമുഖ സൈബർ ഫോറൻസിക് വിദഗ്ധൻ ഡോ.വിനോദ് പി. ഭട്ടതിരിപ്പാട്. കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ പ്രതിമാസ പ്രഭാഷണ പരമ്പര, സ്കോളർ ഇൻ കാംപസിന്റെ ഭാഗമായി ‘സൈബർ കുറ്റകൃത്യങ്ങളും മാധ്യമ പ്രവർത്തനവും’ എന്ന*വിഷയത്തിൽ*പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജീവിതത്തെ*സാരമായി ബാധിക്കാവുന്ന*ദോഷഫലങ്ങളാണ് ആധുനിക സങ്കേതങ്ങൾ കൊണ്ടുവരുന്നതെന്ന തിരിച്ചറിവില്ലാത്ത തലമുറയാണ് ഇന്നത്തേത്. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ജിഷാ വധക്കേസ് ഉൾപ്പെയുള്ള പല കേസുകളിലും കുറ്റവാളികൾ സ്വയം ഉണ്ടാക്കിവച്ച സാങ്കേതിക തെളിവുകളാണു കുറ്റംതെളിയിക്കാൻ വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക തെളിവുകൾ വിശകലനം ചെയ്യാൻ വൈദഗ്ധ്യമുള്ളവരെ നിയോഗിക്കാനുള്ള തന്റെ നിർദേശം പത്രങ്ങൾ റിപ്പോർട്ട് ചെയ്തതാണു ജിഷ വധക്കേസിൽ* വഴിത്തിരിവായതെന്നും അദ്ദേഹം അവകാശപ്പെട്ടു.


ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശം കൈമാറുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും മാധ്യമ വിദ്യാർഥികളെ അദ്ദേഹം ഓർമിപ്പിച്ചു. സാങ്കേതികവിദ്യ അതിവേഗം വളർച്ച പ്രാപിക്കുന്ന*കാലഘട്ടത്തിൽ സൈബർ ഫോറൻസിക് വിദ്യയെപ്പറ്റിയും അതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും മാധ്യമങ്ങൾക്കു കൃത്യമായ ധാരണയുണ്ടാകണമെന്നു ചടങ്ങിൽ* അധ്യക്ഷതവഹിച്ച അക്കാദമി ചെയർമാൻ സെർജി ആന്റണി പറഞ്ഞു. മുതിർന്ന*മാധ്യമ പ്രവർത്തകൻ എ. സഹദേവൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ എം. രാമചന്ദ്രൻ, സെക്രട്ടറി കെ.ജി. സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ. പ്രമോദ്കുമാർ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.