ഭീകരതയ്ക്കെതിരേ ലോക മനഃസാക്ഷി ഉണരണം: കാത്തലിക് ഫെഡറേഷൻ
Friday, July 29, 2016 1:34 PM IST
കോട്ടയം: അടുത്തകാലത്തായി നടന്നുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങൾക്കെതിരേ സമൂഹ മനഃസാ ക്ഷി ഉണരണമെന്ന് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ നേതൃസമ്മേളനം.

കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് ,സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന സെക്രട്ടറി ജിജി പേരകശേരി അധ്യക്ഷത വഹിച്ചു. പിതൃവേദി ചങ്ങനാശേരി അതിരൂപതാ വൈസ് പ്രസിഡന്റ് ഔസേപ്പച്ചൻ ചെറുകാട്, കാത്തലിക് ഫെഡറേഷൻ സംസ്‌ഥാന ജോയിന്റ് സെക്രട്ടറി വർഗീസ് മാത്യു നെല്ലിക്കൽ, കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ ഭാരവാഹികളായ അഗസ്റ്റിൻ മുടന്താഞ്ഞിലി, നൈനാൻ തോമസ് ഷാലു തോമസ്, മറിയാമ്മ തേവലക്കര, ഡെയ്സി കോയിപ്പള്ളി, ഓസാനം ചീഫ് എഡിറ്റർ ബിനു കുര്യാക്കോസ്, ചാക്കോൻ മെതിക്കളം, ജോണി പുതിയിടം എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.