പ്രകൃതിസംരക്ഷണദിനം
പ്രകൃതിസംരക്ഷണദിനം
Friday, July 29, 2016 1:34 PM IST
തിരുവനന്തപുരം: കുറ്റിച്ചൽ ലൂർദ്മാതാ എൻജിനിയറിംഗ് കോളജിൽ പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു. 25ലേറെ സ്കൂളുകളെ പങ്കെടുപ്പിച്ചു ചിത്രരചന, ചർച്ച ഇവ നടത്തി. വിദ്യാർഥികൾ ഫലവൃക്ഷത്തൈ നട്ടു. അഡി.ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ജെ.വർഗീസ് സമ്മാനദാനം നിർവഹിച്ചു. കോളജ് ഡയറക്ടർ പ്രഫ.പി.എം.ഹോർമിസ്, പ്രിൻസിപ്പൽ ഡോ.ശ്യാം പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. ദിനാചരണവുമായി ബന്ധപ്പെട്ടു കാട്ടാക്കടയിൽ റാലി സംഘടിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.