പ്രസവാനന്തരം അണുബാധയേറ്റ യുവതി ഗുരുതരാവസ്‌ഥയിൽ
Friday, July 29, 2016 1:29 PM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ പ്രസവത്തിനുശേഷം അണുബാധയേറ്റ യുവതി ഗുരുതരാവസ്‌ഥയിൽ. ചേർത്തല നെടുംപറക്കാട് സ്വദേശി ഫദറുദീന്റെ ഭാര്യ ബീനയാണ് (24) അണുബാധയേറ്റു ഗുരുതരാവസ്‌ഥയിൽ തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മെഡിക്കൽ കോളജിൽ പ്രസവത്തിനുശേഷം തുന്നിച്ചേർത്തതിലുണ്ടായ അപാകതയാണ് അണുബാധയേൽക്കാൻ കാരണമെന്നു ബന്ധുക്കൾ പറഞ്ഞു.

ജൂൺ 16നാണു ബീനയെ പ്രസവത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 21നു പ്രസവം നടക്കുകയും ചെയ്തു. അന്നേദിവസം ആറുതവണ ബീനയെ തുന്നിച്ചേർക്കലിനു വിധേയമാക്കി. തുടർന്ന് 23ന് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തിയ യുവതിക്കു കലശലായ വേദന അനുഭവപ്പെട്ടു. തുടർന്നു തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ തുന്നിച്ചേർത്തിടത്ത് അണുബാധ കണ്ടെത്തി.


സംഭവത്തിൽ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാനുള്ള തീരുമാനത്തിലാണു ബീനയുടെ ബന്ധുക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.