പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
Friday, July 29, 2016 1:29 PM IST
പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മങ്കര ഞാറക്കോട് ഫൈസലിനെ(21)യാണ് ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പ്രതി പെൺകുട്ടിയെ മങ്കര ഞാറക്കോടുള്ള വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും അതു മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. തുടർന്നു സുഹൃത്തുക്കൾക്കും മറ്റും സോഷ്യൽ മീഡിയ വഴി വീഡിയോദൃശ്യങ്ങൾ അയച്ചു. പെൺകുട്ടിയുടെ വീട്ടുകാർ നല്കിയ പരാതിയിൽ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതറിഞ്ഞു പ്രതി ഒളിവിൽ പോകുകയായിരുന്നു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ പ്രതി ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽ നമ്പറുകൾ അടിക്കടി മാറ്റി പോലീസിനെ കുഴക്കി. കഴിഞ്ഞ ദിവസം പ്രതി വീട്ടിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണു പോലീസ് സംഘം സ്‌ഥലത്തെത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.


ടൗൺ നോർത്ത് സിഐ ജോഷി ജോസ്, സൗത്ത് സിഐ ആർ മനോജ്കുമാർ, എസ്ഐ ടി.സി. മുരുകൻ, എഎസ്ഐമാരായ ജി. ഷേണു, കെ.കെ. ലക്ഷ്മണൻ, ക്രൈം സക്വാഡ് അംഗങ്ങളായ കെ. നന്ദകുമാർ, ആർ. കിഷോർ, കെ. അഹമ്മദ്കബീർ, ആർ. വിനീഷ്, ആർ. രാജീദ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽനിന്നു ദൃശ്യങ്ങൾ റിക്കാർഡ് ചെയ്യാനുപയോഗിച്ച മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.