ആനത്തലവട്ടം ആനന്ദന് അവാർഡ്
ആനത്തലവട്ടം ആനന്ദന് അവാർഡ്
Friday, July 29, 2016 1:13 PM IST
തിരുവനന്തപുരം: സി. കേശവൻ സ്മാരക സമിതി ഏർപ്പെടുത്തിയ സി. കേശവൻ അവാർഡിന് മുൻ എംഎഎൽഎ ആനത്തലവട്ടം ആനന്ദനെ തെരഞ്ഞെടുത്തു.11111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

പൊതുപ്രവർത്തകൻ, നിയമസഭാ സാമാജികൻ, ട്രേഡ് യൂണിയൻ നേതാവ് എന്നീ നിലകളിലെ പ്രവർത്തനം വിലയിരുത്തിയാണ് അവാർഡിനായി തെരഞ്ഞെടുത്തത്. സിഐടിയു സംസ്‌ഥാന സെക്രട്ടറിയാണ്.

ഓഗസ്റ്റ് രണ്ടാം വാരം തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ സമിതി പ്രസിഡന്റ് അനീഷ് അയിലറ ഭാരവാഹികളായ ഡോ.കെ.വി. തോമസ്കുട്ടി, ആയൂർ ഗോപിനാഥ്, അഞ്ചൽ ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.