ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം
Friday, July 29, 2016 1:13 PM IST
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്ന്, ആറ് തീയതികളിൽ എറണാകുളത്തു നിന്നു ഉച്ചയ്ക്ക് 12.20ന് പുറപ്പെടുന്ന കൊല്ലം മെമു ട്രെയിൻ റദ്ദാക്കി. രാവിലെ 8.35നു പുറപ്പെടുന്ന കായംകുളം എറണാകുളം പാസഞ്ചർ ഒന്നിനും 17നും ആലപ്പുഴ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. രാവിലെ 11നു പുറപ്പെടുന്ന എറണാകുളം–കായംകുളം പാസഞ്ചർ ഒന്നിനും 27നും ആലപ്പുഴയിൽ സർവീസ് അവസാനിപ്പിക്കും.


ഉച്ചയ്ക്ക് ഒന്നിനു പുറപ്പെടുന്ന കായംകുളം–എറണാകുളം പാസഞ്ചർ 18 മുതൽ 27 വരെ ആലപ്പുഴ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. ഒല്ലൂർ സ്റ്റേഷനിൽ സിഗ്നൽ മെയിന്റനൻസ് വർക്കുകൾ നടക്കുന്നതിനാൽ ഇതുവഴി കടന്നു പോകുന്ന ട്രെയിനുകൾ രണ്ട്, മൂന്ന്, ഒൻപത്, പത്ത് തീയതികളിൽ 30 മിനിറ്റ് വൈകുമെന്നും റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.