മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണം: ജേർണലിസ്റ്റ് ഫോറം
Friday, July 29, 2016 1:13 PM IST
കൊച്ചി: മാധ്യമ പ്രവർത്തകരുടെ തൊഴിൽ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നു സീനിയർ ജേർണലിസ്റ്റ് ഫോറം ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരുടെ തൊഴിൽപരമായ സ്വാതന്ത്ര്യത്തിനു വിഘാതം സൃഷ്‌ടിക്കുന്ന ഒരു വിഭാഗം അഭിഭാഷകരുടെ അനഭിലണീയമായ പ്രവർത്തനങ്ങളിൽ സീനിയർ ജേർണലിസ്റ്റ് ഫോറം എറണാകുളം സംയുക്‌ത എക്സിക്യൂട്ടിവ് യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കണമെന്നും സർക്കാരിനോടും കോടതികളോടും യോഗം അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.