ശില്പശാല ഇന്നുമുതൽ
Friday, July 29, 2016 1:13 PM IST
കൊച്ചി: സീറോ മലബാർ മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ രൂപതകളിലെ പേരന്റിംഗ് റിസോഴ്സ് ടീം അംഗങ്ങൾക്കായി പരിശീലന ശില്പശാല ഇന്നു കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. രാവിലെ ഒമ്പതിനു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മതബോധന കമ്മീഷൻ അംഗം ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ അധ്യക്ഷതവഹിക്കും.

റവ ഡോ. പോൾ കരേടൻ, വിപിൻ വി. റോൾഡന്റ്, സോണി തോമസ് ഓലിക്കൻ, ഭാഗ്യമേരി ബി. മാനുവൽ, അലീന ജയിംസ്, നയന മാത്യു എന്നിവർ വിവിധ സെഷനുകൾ നയിക്കും.

നാളെ രാവിലെ 11.30ന് ബിഷപ് മാർ ജേക്കബ് മനത്തോടത്ത് സന്ദേശം നൽകുമെന്നു മതബോധന കമ്മീഷൻ സെക്രട്ടറി റവ.ഡോ.ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.