ഫാ. കൊളംബിയർ അവാർഡ് സമർപ്പണം ഇന്ന്
Friday, July 29, 2016 1:13 PM IST
പാലാ: ഫാ. കൊളംബിയർ കയത്തിൻകര സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പത്രപ്രവർത്തനരംഗത്തെ അന്വേഷണാത്മക റിപ്പോർട്ടിംഗിനുള്ള ഫാ. കെളംബിയർ അവാർഡ് സമർപ്പണം ഇന്നു നടക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഹരീഷ് ഏബ്രഹാം കയത്തിൻകര പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 4.30ന് പാലാ കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേരളഭൂഷണം മുൻ റിപ്പോർട്ടർ ആശാ എസ്. പണിക്കർക്ക് അവാർഡ് സമർപ്പിക്കും. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. മുൻ എംപി സെബാസ്റ്റ്യൻ പോൾ കൊളംബിയർ സ്മാരകപ്രഭാഷണം നടത്തും. രവി പാലാ പ്രശസ്തിപത്ര പാരായണവും നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.