അദിത് വിഷ്ണു ബോസ്റ്റണിലേക്ക്
അദിത് വിഷ്ണു ബോസ്റ്റണിലേക്ക്
Thursday, June 30, 2016 1:53 PM IST
തൃശൂർ: ഗണിതശാസ്ത്രത്തിൽ അസാമാന്യ പ്രതിഭയുള്ളവർക്കായി ഏർപ്പെടുത്തിയിട്ടുള്ള താരാ ആൻഡ് ജസുഭായി മേ ത്ത ഫെലോഷിപ്പിനു പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളിലെ പ്ലസ് 2 വിദ്യാർഥി അദിത് വിഷ്ണു തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽനിന്നും അഞ്ചുപേരാണ് ഫെലോഷിപ്പിനായി അർഹത നേടിയിട്ടുള്ളത്. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പ്രഫ. ഗ്ലെൻ സ്റ്റീവൻസിന്റെ നേതൃത്വത്തിൽ ഏതാണ്ട് ഒന്നരമാസം നീണ്ടുനിൽക്കുന്ന <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ജഞഛങഥട എന്ന ഗണിതശാസ്ത്ര ശിൽപശാലയി ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഗണിതശാസ്ത്ര പ്രതിഭകൾ പങ്കെടുക്കും.


ഹാർവാർഡ്, പ്രിൻസ്ടൺ തുടങ്ങിയ ലോക പ്രശസ്ത യൂണിവേഴ്സിറ്റികളിലെ ഫാക്കൽറ്റി അംഗങ്ങളുമായും മറ്റു പല ഗണിത ശാസ്ത്രജ്‌ഞരുമായും ആശയവിനിമയം നടത്തുവാനും അവരുടെ പരിശീലന പരിപാടികളിൽ പങ്കെടുക്കാനും സാധിക്കും.

സംഖ്യാ ശാസ്ത്രത്തിന്റെ വിവിധ മേഖലകളിൽ ചർച്ചകളും പഠനങ്ങളും നടക്കും. പൂങ്കുന്നം പാതിരിശേരി മനോജിന്റേയും ഇന്ദു മൂസതിന്റേയും മകനാണ് അദിത് വിഷ്ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.