കാരുണ്യ ജീവിതദർശനം കുടുംബങ്ങളിൽനിന്നു ലഭിക്കണം: ബിഷപ് ഡോ. കാരിക്കശേരി
കാരുണ്യ ജീവിതദർശനം കുടുംബങ്ങളിൽനിന്നു ലഭിക്കണം: ബിഷപ് ഡോ. കാരിക്കശേരി
Thursday, June 30, 2016 1:31 PM IST
കൊച്ചി: കാരുണ്യ ജീവിതദർശനം കുടുംബങ്ങളിൽ നിന്നു ലഭിക്കണമെന്ന് കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി പറഞ്ഞു. കെസിബിസി പ്രോലൈഫ് സമിതി നടത്തുന്ന കാരുണ്യ കേരള സന്ദേശയാത്രയുടെ കൊച്ചി, കോട്ടപ്പുറം രൂപതകളിലെ സന്ദർശനത്തോടനുബന്ധിച്ച് കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളും, അയൽക്കാർ, സമൂഹത്തിലെ അവശത അനുഭവിക്കുന്നവർ, ആലംബഹീനർ എന്നിവരുമായുമുള്ള സ്നേഹബന്ധം, സഹായ സഹകരണങ്ങൾ എന്നിവ ചെറുപ്പത്തിലേ കുട്ടികൾ കണ്ടു വളരുവാൻ സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.


പ്രോലൈഫ് സമിതി ഡയറക്ടർ ഫാ. പോൾ മാടശേരി അധ്യക്ഷത വഹിച്ചു. ഫാ. ജോയി, ഫാ. ജോൺസൺ റോച്ച, സമിതി പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ, ജനറൽ സെക്രട്ടറി സാബു ജോസ്, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, വൈസ് പ്രസിഡന്റ് ജെയിംസ് ആഴ്ചങ്ങാടൻ, മാർട്ടിൻ ന്യൂനസ്, സിസ്റ്റർ ലിറ്റിൽ തെരേസ, ജോയി വഞ്ചിപ്പുര എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.