ചന്ദ്രബോസ് വധം: മുൻ ഡിജിപിക്കെതിരേ അന്വേഷണം നടത്തണമെന്ന ഉത്തരവ് റദ്ദാക്കി
Thursday, June 30, 2016 1:31 PM IST
കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിനെ സഹായിച്ചുവെന്ന പരാതിയിൽ മുൻ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിനെതിരെ അന്വേഷണം നടത്താൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി.

മുൻ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം നൽകിയ ഹർജിയിൽ ജസ്റ്റീസ് ബി. കെമാൽ പാഷയാണ് വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കിയത്. വിജിലൻസ് കോടതി നടപടി നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ തീരുമാനം.നിഷാമിനെ സഹായിക്കുന്ന നിലപാടു സ്വീകരിക്കാൻ ഡിജിപിയായിരുന്ന ബാലസുബ്രഹ്മണ്യം തൃശൂർ സിറ്റി പോലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബിനോട് ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി ബിജി കൊച്ചുപോൾ നൽകിയ പരാതിയിലാണ് വിജിലൻസ് കോടതി പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവിട്ടത്. ഇതിനെതിരെ കെ.എസ്. ബാലസുബ്രഹ്മണ്യം നൽകിയ ഹർജിയിൽ ഹർജിക്കാരൻ ഉൾപ്പെടെ 15 പേർക്കെതിരെ പരാതി ഉണ്ടായിരുന്നിട്ടും ചിലരെ ഒഴിവാക്കിയാണ് അന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ടതെന്ന് ഹർജി പരിഗണിച്ച ഹൈക്കോടതി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.