റിസോഴ്സസ് അധ്യാപകരെ സ്‌ഥിരപ്പെടുത്തുന്നതു പരിഗണിക്കണമെന്നു ഹൈക്കോടതി
റിസോഴ്സസ് അധ്യാപകരെ സ്‌ഥിരപ്പെടുത്തുന്നതു പരിഗണിക്കണമെന്നു ഹൈക്കോടതി
Thursday, June 30, 2016 1:31 PM IST
കൊച്ചി: സംസ്‌ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ യോഗ്യതയുള്ള റിസോഴ്സസ് അധ്യാപകരെ സ്‌ഥിരപ്പെടുത്തുന്നതു പരിഗണിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് ചെറുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ. അനിൽ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.

സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന, പത്തു വർഷത്തിലേറെ സർവീസും യോഗ്യതയുമുള്ള റിസോഴ്സസ് അധ്യാപകരെ സ്‌ഥിരപ്പെടുത്താൻ സർക്കാർ പദ്ധതി തയാറാക്കണം. ഇതനുസരിച്ചു സംസ്‌ഥാനത്തെ അധ്യാപകരുടെ സേവന വേതന വ്യവസ്‌ഥകൾക്ക് അനുസൃതമായി മുഴുവൻ ആനുകൂല്യങ്ങളും നൽകുന്നതു സർക്കാർ പരിഗണിക്കണം.


കാലതാമസം കൂടാതെ നടപടി സ്വീകരിക്കണമെന്നും മൂന്നു മാസത്തിനകം നടപടി പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. നടപടികൾ പൂർത്തിയാകുന്നതിനു മുമ്പു യോഗ്യതയും പരിചയവുമുള്ള അധ്യാപകരെ പിരിച്ചുവിടരുതെന്നും കോടതി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.