ഫാ. ജെയിംസ് മുല്ലശേരി പ്രസിഡന്റ്
Thursday, June 30, 2016 1:31 PM IST
കോട്ടയം: അസോസിയേഷൻ ഓഫ് സ്കൂൾസ് ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷന്റെ പുതിയ അധ്യയന വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന അസോസിയേഷൻ പ്രിൻസിപ്പൽമാരുടെ വാർഷിക പൊതുയോഗത്തിലാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി ഫാ. ജെയിംസ് മുല്ലശേരി (കെഇ സ്കൂൾ, മാന്നാനം), വൈസ് പ്രസിഡന്റായി ജയന്തി ആർ. നായർ (സെന്റ് ജോസഫ്സ് മോഡൽ പബ്ലിക് സ്കൂൾ, തൃശൂർ), സെക്രട്ടറിയായി ഫാ. ജോർജ് മാത്യു കരൂർ (സർവോദയ വിദ്യാലയ, തിരുവനന്തപുരം) എന്നിവരെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി എ.സി. ജോർജ് (സെന്റ് ജോൺസ് സ്കൂൾ, മറ്റം), ഫാ. സിൽവി ആന്റണി (ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ, കൊല്ലം), രാമചന്ദ്രൻ (ഗ്രീൻ വുഡ് പബ്ലിക് സ്കൂൾ, കാസർഗോഡ്), ബാബു വർഗീസ് (എംഇഎസ്, ഉദ്യോഗമണ്ഡൽ), സിസ്റ്റർ ലിസി ജോസ് (ഓക്സിലിയം നവജ്യോതി സ്കൂൾ, കുന്നമംഗലം), ബിജോയ് വർഗീസ് (മാർത്തോമാ റെസിഡൻഷ്യൽ സ്കൂൾ, തിരുവല്ല) തുടങ്ങിയവരെയും തെരഞ്ഞെടുത്തു. വിദ്യാഭ്യാസ മേഖലയിൽ മാറി വരുന്ന പ്രവണതകളെപ്പറ്റി പഠിക്കാനും ക്രിയാത്മകമായി ഇടപെടുന്നതിനും യോഗം പ്രമേയം പാസാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.