ഹയർ സെക്കൻഡറി: സപ്ലിമെന്ററി അലോട്ട്മെന്റ്
Thursday, June 30, 2016 1:24 PM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിലെ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് എട്ടു മുതൽ അപേക്ഷ സമർപ്പിക്കാം.ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷിച്ചിട്ടും ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസി വിവരങ്ങൾ എട്ടിനു രാവിലെ പത്ത് മണിക്ക് അഡ്മിഷൻ വെബ്സൈറ്റായ ംംം.വരെമു.സലൃമഹമ.ഴീ്.ശി – ൽ പ്രസിദ്ധീകരിക്കും.

അലോട്ട്മെന്റ് ലഭിക്കാത്തവർ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി റിന്യൂവൽ ഫോം നേരത്തേ അപേക്ഷ സമർപ്പിച്ച സ്കൂളിൽ സമർപ്പിക്കണം.


മുഖ്യഘട്ടത്തിൽ അപേക്ഷ ഓൺലൈനായി സമർപ്പിച്ച് പ്രിന്റൗട്ട് സ്കൂളിൽ വെരിഫിക്കേഷന് സമർപ്പിക്കാത്തവർ ഈ പ്രിന്റൗട്ടിൽ പുതിയ ഓപ്ഷനുകൾ എഴുതിച്ചേർത്ത് ഏറ്റവും അടുത്തുള്ള സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ വെരിഫിക്കേഷനായി സമർപ്പിക്കണം.

സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ എട്ട് മുതൽ 11 ന് വൈകിട്ട് അഞ്ചു മണി വരെ സമർപ്പിക്കാമെന്ന് ഹയർ സെക്കൻഡറി ഡയറക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.