കെ.പി. നൂറുദ്ദീൻ ആശുപത്രിയിൽ
Saturday, May 28, 2016 11:52 AM IST
കണ്ണൂർ: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി. നൂറുദീനെ ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഒണ്ടേൻ റോഡിലെ ഫ്ളാറ്റിൽ നടക്കുന്നതിനിടെ ഇന്നലെ രാവിലെ നൂറുദീനു വീണു പരിക്കേറ്റിരുന്നു. തലയ്ക്കു രണ്ടു തുന്നലുമുണ്ടായിരുന്നു. തുടർന്നു വൈകുന്നേരത്തോടെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെടുകയും കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കൊയിലി ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.