സംസം വെള്ളം എത്തിയില്ല; തീർഥാടകർ ബഹളം വച്ചു
Saturday, May 28, 2016 11:38 AM IST
നെടുമ്പാേൾരി: ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ തീർഥാടകരുടെ സംസം വെള്ളം നെടുമ്പാശേരിയിൽ എത്തിച്ചു നൽകാതിരുന്നതിനെ തുടർന്ന് എയർ ഇന്ത്യ ജീവനക്കാരുമായി വിമാനത്താവളത്തിൽ തീർഥാടകർ ബഹളം വച്ചു. ഉംറ നിർവ്വഹിച്ച ശേഷം ദമാം വഴി എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ 25 ഓളം പേരുടെ സംസം വെള്ളമാണ് നഷ്‌ടപ്പെട്ടത്. ഐഎക്സ് 482 ആം നമ്പർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇന്നലെ 8.30 ഓടെ തീർഥാടകർ അടങ്ങിയ സംഘം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. പുലർച്ചെ 5.15ന് നെടുമ്പാശേരിയിൽ എത്തേണ്ട വിമാനം മൂന്നര മണിക്കൂറിലേറെ വൈകിയാണ് എത്തിയത്. സാങ്കേതിക കാരണങ്ങളാൽ ദമാമിൽ നിന്നും വിമാനം പുറപ്പെടാൻ വൈകിയതാണ് കാരണമെന്നാണ് എയർ ഇന്ത്യ അധികൃതർ നൽകുന്ന വിശദീകരണം. തൃൾൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണ് തീർഥാടകർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.