ഡോ. അരവിന്ദൻ പ്രസിഡന്റ്, പി. മുരളീധരൻ ജനറൽ സെക്രട്ടറി
ഡോ. അരവിന്ദൻ പ്രസിഡന്റ്, പി. മുരളീധരൻ ജനറൽ സെക്രട്ടറി
Saturday, May 28, 2016 11:17 AM IST
കൊല്ലം: ഡോ. കെ.പി. അരവിന്ദനെ പ്രസിഡന്റായും പി. മുരളീധരനെ ജനറൽ സെക്രട്ടറിയായും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 53ാം സംസ്‌ഥാന വാർഷികം വീണ്ടും തെരഞ്ഞെടുത്തു. എൻ. ശാന്തകുമാരി, ബി. രമേഷ് എന്നിവർ വൈസ് പ്രസിഡന്റുമാരായും എ.എം. ബാലകൃഷ്ണൻ, ടി.കെ. മീരാഭായി, ജോജി കൂട്ടുമ്മേൽ എന്നിവരെ സെക്രട്ടറിമാരായും കെ. ഗോപിനാഥനെ ട്രഷററായും തെരഞ്ഞെടുത്തു.

വിവിധ വിഷയസമിതി കൺവീനർമാരായി പി. ഗോപകുമാർ (ജന്റർ), പി. വി. ദിവാകരൻ (വിദ്യാഭ്യാസം), ടി.പി. ശ്രീശങ്കർ (പരിസരം), വി.ടി. നാസർ (ആരോഗ്യം) എന്നിവരെയും പ്രസിദ്ധീകരണ സമിതി കൺവീനറായി കാവുമ്പായി ബാലകൃഷ്ണനെയും ചെയർമാനായി ഡോ. ബി. ഇക്ബാലിനെയും തെരഞ്ഞെടുത്തു. മാസികാ എഡിറ്റർമാരായി സി.എം. മുരളീധരൻ (യുറീക്ക), ഒ.എം. ശങ്കരൻ (ശാസ്ത്രകേരളം), ഡോ. എൻ. ഷാജി (ശാസ്ത്രഗതി), പ്രഫ. കെ. പാപ്പൂട്ടി (ലൂക്ക) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.


കോഴിക്കോട് മെഡിക്കൽ കോളജ് പാത്തോളജി വിഭാഗം മുൻ മേധാവിയും ഇപ്പോൾ പ്രഫസർ എമിററ്റസുമാണ് കോഴിക്കോട് സ്വദേശിയായ ഡോ. കെ.പി. അരവിന്ദൻ. തൃശൂർ കുന്ദംകുളം സ്വദേശിയായ പി. മുരളീധരൻ വനംവകുപ്പിലെ സീനിയർ അഡ്മിനിസ്ട്രേഷൻ ഓഫീസറാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.