അസാപ് പരിശീലനം: അപേക്ഷ ക്ഷണിച്ചു
Saturday, May 28, 2016 11:17 AM IST
കൊച്ചി: അസാപ് പരിശീലന കോഴ്സ് തുടങ്ങാൻ സർക്കാർ എയ്ഡഡ് മേഖലയിലുള്ള ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നും ആർട്ട്സ് ആൻഡ് സയൻസ് കോളജുകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി സ്കൂളുകളിൽ ആർട്സ് ആൻഡ് സയൻസ് കോളജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്കു തൊഴിൽ നൈപുണ്യം നൽകുന്ന, ഉന്നത പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്‌ത സംരംഭമാണ് അസാപ്. വിവിധ തൊഴിൽ മേഖലകളിലുള്ള വ്യവസായ സംബന്ധമായ സ്കിൽ കോഴ്സുകളാണ് അസാപ് നടപ്പാക്കുന്നത്. അപേക്ഷിക്കുന്ന സ്‌ഥാപനങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് അവർക്കു താത്പര്യമുള്ള സ്കിൽ പരിശീലന പരിപാടിയിൽ ചേരാൻ അവസരം ലഭിക്കും. താത്പര്യമുള്ള സ്കൂളുകൾക്കും കോളജുകൾക്കും അസാപ് പരിശീലന സ്‌ഥാപനമാകാനുള്ള വിവരങ്ങൾ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.മമെുസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അപേക്ഷയുടെ ഹാർഡ് കോപ്പി എഗ്രിമെന്റിനൊപ്പം അയയ്ക്കേണ്ട വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം, മൂന്നാം നില, ട്രാൻസ് ടവർ, വഴുതയ്ക്കാട്, തിരുവനന്തപുരം–695 014. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446904245.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.