മുട്ടത്തു വർക്കി മധ്യതിരുവിതാംകൂറിന്റെ ബ്രാൻഡ് അംബാസഡർ: കെ.ജി. ജോർജ്
Saturday, May 28, 2016 11:17 AM IST
കൊച്ചി: മധ്യതിരുവിതാംകൂറിന്റെ സംസ്കാരം മലബാർ,—കൊച്ചി പ്രവിശ്യകളിലേക്കും തിരുവിതാംകൂറിന്റെ മറ്റിടങ്ങളിലേക്കും പരിചയപ്പെടുത്തിയ ബ്രാൻഡ് അംബാസഡറാണു മുട്ടത്തു വർക്കിയെന്നു സംവിധായകൻ കെ.ജി. ജോർജ്. മുട്ടത്തുവർക്കി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരാശരി മലയാളിയെ വായനയിലേക്കും സാഹിത്യത്തിലേക്കും അടുപ്പിച്ചതിൽ മുട്ടത്തു വർക്കിക്കു വലിയ പങ്കുണ്ട്. മലയാള ഭാഷയെ സാധാരണക്കാരിൽ സാധാരണക്കാരിലേക്ക് അതിന്റെ എല്ലാ വശ്യതയോടും കൂടി അതിലളിതമായും കാവ്യാത്മകതയോടെയും എത്തിച്ചതിൽ അദ്ദേഹത്തിന്റെ പങ്കു ചെറുതല്ല. കൊട്ടിഘോഷിക്കപ്പെട്ട പലരുടെയും പങ്കിനേക്കാളും അതു ഏറെ മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുട്ടത്തു വർക്കി സാഹിത്യ പുരസ്കാരം മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് കെ.ജി. ജോർജിനു സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.