കണ്ണൂരിലെ അപകടം: മൃതദേഹങ്ങൾ ഉദയ്പുരിലേക്കു കൊണ്ടുപോയി
Saturday, May 28, 2016 10:52 AM IST
കണ്ണൂർ: ദേശീയപാതയിൽ പുതിയതെരുവിനടുത്തു കഴിഞ്ഞദിവസം പുലർച്ചെ കാറും ലോറിയും കൂട്ടിയിടിച്ചു മരിച്ച അച്ഛനും മകളുമുൾപ്പെടെ മൂന്നുപേരുടെ മൃതദേഹങ്ങൾ രാജസ്‌ഥാനിലെ ഉദയ്പുരിലേക്കുകൊണ്ടുപോയി.

പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം എംബാംചെയ്ത മൃതദേഹങ്ങൾ ഇന്നലെ രാവിലെ കരിപ്പൂരിലെത്തിക്കുകയും 11ഓടെ വിമാനമാർഗം ഉദയ്പുരിലേക്കു കൊണ്ടുപോകുകയുമായിരുന്നു. രാജസ്‌ഥാനിലെ ഉദയ്പൂർ ബുവാനയിൽ സ്‌ഥിരതാമസക്കാരും തിരുവല്ല സ്വദേശികളുമായ ആൽഫ്രഡ് എൽബി (45), അരിസ്റ്റോ വില്ലയിൽ പരേതനായ ടി.ഡി. ജോണിയുടെ മകൻ ബുവാന പ്ലോട്ട് നമ്പർ 202 ൽ ജോ (48), മകൾ കാതറിൻ (അഞ്ച്) എന്നിവരാണു മരിച്ചത്. ജോയുടെ ഭാര്യ തിരുവല്ല സ്വദേശിനി പ്രിയ (35), മറ്റൊരു മകൾ ക്രിസ്റ്റീന (10) എന്നിവർക്കു സാരമായി പരിക്കേറ്റിരുന്നു. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഇവരെ ഇന്നലെ രാവിലെ കോഴിക്കോട് മിംസിലേക്കു മാറ്റി. ഉദയ്പുരിൽനിന്നു ജന്മനാടായ തിരുവല്ലയിലേക്കു വരുമ്പോഴായിരുന്നു അപകടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.