കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Saturday, May 28, 2016 10:52 AM IST
വണ്ടിപ്പെരിയാർ: ദിവസങ്ങൾക്കുമുൻപ് കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യവ്യക്‌തിയുടെ കുളത്തിൽ കണ്ടെത്തി. കുമളി ആനക്കുഴി പ്രിയദർശിനി കോളനിയിൽ ഈശ്വരനെയാണ് (27) കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ 19 മുതൽ ഇയാളെ കാണാതായതാണ്. ഇന്നലെ രാവിലെ പതിനൊന്നോടെ കുളത്തിനു സമീപത്തായി അടയ്ക്ക പറിച്ചുകൊണ്ടിരുന്നവർ രൂക്ഷമായി ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.


42 അടി താഴ്ചയുള്ള കുളത്തിൽനിന്നു നാട്ടുകാരും പീരുമേട് ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.

പോലീസ് ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റുമാർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

ഭാര്യ: പ്രിയ. മക്കൾ: ഹരീഷ്, ഹർസിന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.