മുഖ്യമന്ത്രിയുടെ വീട്ടിലെ പോലീസ് കാവൽ പിൻവലിച്ചു
Friday, May 27, 2016 1:04 PM IST
തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ ഏർപ്പെടുത്തിയിരുന്ന സായുധസേനയുടെ കാവൽ പിൻവലിച്ചു. പിണറായി മുഖ്യമന്ത്രിയായി ചുമതലയേറ്റ ദിവസം മുതൽ നാലു പോലീസ് ഉദ്യോഗസ്‌ഥരുടെ കാവലാണു വീട്ടിൽ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, താനില്ലാത്തപ്പോൾ വീടിനു കാവൽ വേണ്ടന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണു പോലീസിനെ പിൻവലിക്കാൻ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ നിർദേശം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.