കണ്ണൂരിൽ രണ്ടു പേർക്കു സൂര്യാതപം
Saturday, April 30, 2016 2:16 PM IST
കണ്ണൂർ: കണ്ണൂർ ജില്ലയിൽ രണ്ടുപേർക്കു സൂര്യാതപമേറ്റു. മാട്ടൂലിൽ നിർമാണ തൊഴിലാളിയായ വെങ്ങരയിലെ പോള അശോകൻ (49), ഇരിട്ടി കരിക്കോട്ടക്കരിയിൽ ടിപ്പർ തൊഴിലാളി എടപ്പുഴ പാറക്കപ്പാറയിലെ ധനീഷ്(32) എന്നിവർക്കാണു സൂര്യാതപമേറ്റത്.

ശരീരത്തിൽ പൊള്ളലേറ്റ ധനീഷിനെ ഇരിട്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ ഉടൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി. പോള അശോകനു ജോലിക്കിടയിൽ ദേഹാസ്വാസ്‌ഥ്യവും വിറയലും ഛർദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പഴയങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സൂര്യാതപമാണു കാരണമെന്നു ഡോക്ടർ പറഞ്ഞു.

<ആ>പെരിന്തൽമണ്ണയിൽ അഞ്ചു പേർക്ക്

പെരിന്തൽമണ്ണ: സൂര്യാതപമേറ്റ് അഞ്ചു പേർ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെ മൂന്നു ദിവസത്തിനുള്ളിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയവരുടെ എണ്ണം പത്തായി.


ഇന്നലെ ചെരക്കാപറമ്പ് ഊഴൻതൊടി റസിയ (36), തൂതയിലെ വരിക്കത്ത്തൊടി മുഹമ്മദാലിയുടെ മക്കളായ നാലു വയസുകാരി ഷെബിഹ, ഷിഫ്ന (ആറ്), വാഴേങ്കട പടുവൻപാടൻ മുഹമ്മദ് ഷാഹിം, പുഴക്കാട്ടിരി പൂന്താനത്ത് വീട്ടിൽ ആരതി (ആറ്) എന്നിവരാണു ചികിത്സ തേടിയത്.

<ആ>തൊഴിലാളിക്കു സൂര്യാതപം

പറവൂർ: വടക്കേക്കര ചിറ്റാറ്റുകരപൂയപ്പിള്ളിയിൽ വീടിനു മുകളിൽ ഓടു മാറ്റിയിടുകയായിരുന്ന ആൾക്ക് സൂര്യാതപമേറ്റു. പൂയപ്പിള്ളി തെക്കിലാപറമ്പിൽ രാജേന്ദ്രന് (55) ആണ് വീടിനു മുകളിൽവച്ചു തളർച്ചയനുഭവപ്പെട്ടത്. ഉടനെ താഴെയിറങ്ങി. ശരീരത്തിൽ പൊള്ളലുണ്ടായതിനാൽ പറവൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.