വി.എസിനെതിരേ ചെന്നിത്തല പരാതി നൽകി
വി.എസിനെതിരേ ചെന്നിത്തല പരാതി നൽകി
Saturday, April 30, 2016 2:16 PM IST
തിരുവനന്തപുരം: തനിക്കെതിരേ ഒൻപതു കേസുകളുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾക്കെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർക്കു പരാതി നൽകി. അപകീർത്തികരവും അടിസ്‌ഥാനരഹിതവുമായ പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു പരാതി നൽകിയത്.

മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർ ഉൾപ്പെടെ മന്ത്രിസഭയിലെ 18 മന്ത്രിമാർ 136 കേസുകൾ നേരിടുന്നവരാണെന്നു വി.എസ് തെരഞ്ഞെടുപ്പു പ്രചാരണ വേദികളിൽ ആരോപിച്ചിരുന്നു. ഇതിനു യാതൊരു അടിസ്‌ഥാനമില്ല. ഇത്തരം പ്രസ്താവനകൾ വോട്ടർമാർക്കിടയിൽ തെറ്റായ ധാരണ പ്രചരിച്ചു വ്യക്‌തിഹത്യലക്ഷ്യമാക്കിയുള്ളതാണെ ന്നും രമേശ് ചെന്നിത്തല പരാതിയിൽ ചൂണ്ടികാട്ടി. കൂടാതെ ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വി.എസിന്റെ ലേഖനങ്ങളിലും ഇത്തരം ആരോപണം ഉന്നയിക്കുന്നുണ്ട്. നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.