2.60 കോടി വോട്ടർമാർ
Saturday, April 30, 2016 2:16 PM IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് 2,60,19,284 വോട്ടർമാർ. അന്തിമ വോട്ടർ പട്ടികയായതോടെ സംസ്‌ഥാനത്ത് 1,35,08,693 സ്ത്രീ വോട്ടർമാരും 1,25,10,589 പുരുഷ വോട്ടർമാരുമാണുള്ളത്. കഴിഞ്ഞ ജനുവരി 14നു ശേഷം3,91, 664 പേർക്കു വോട്ടവകാശം ലഭിച്ചു.

പട്ടികയനുസരിച്ചു 23,289 പ്രവാസികൾക്കും വോട്ടവകാശമുണ്ട്. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലാണ്. 30.33 ലക്ഷം. കുറവ് 5.95 ലക്ഷം പേരുള്ള വയനാട്ടിലാണ്. ജനുവരി 14നു പുറത്തിറക്കിയ വോട്ടർ പട്ടിക അനുസരിച്ച് 2,56,27,620 വോട്ടർമാരാണ് ഉണ്ടായിരുന്നത്.

ജില്ല, ആകെ വോട്ടർമാരുടെ എണ്ണം, സ്ത്രീ, പുരുഷൻ എന്ന ക്രമത്തിൽ:

കാസർഗോഡ് 9,90,513 5,09,780 4,80,733.

കണ്ണൂർ 19,41,614 10,35,891 9,05,723.
വയനാട് 5,95,681 3,03,680 2,92,001.
കോഴിക്കോട് 23,59,731 12,24,324 11,35,407
മലപ്പുറം 30,33,894 15,43,041 14,90,823.
പാലക്കാട് 21,86,112 11,25,512 10,60,600.
തൃശൂർ 24,87,686 13,03,455 11,84,230
എറണാകുളം 24,71,518 12,62,202 12,09,315
ഇടുക്കി 8,86,133 4,49,071 4,37,062
കോട്ടയം 15,54,714 7,95,034 7,59,680
ആലപ്പുഴ 16,93,155 8,89,742 8,03,413
പത്തനംതിട്ട 10,25,172 5,43,163 4,82,009
കൊല്ലം 20,93,407 11,00,160 9,93,247
തിരുവനന്തപുരം 26,99,984 14,23,638 12,76,346
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.