ഇന്നത്തെ പരീക്ഷ നീറ്റ് 1
ഇന്നത്തെ പരീക്ഷ നീറ്റ് 1
Saturday, April 30, 2016 2:16 PM IST
ഇന്നു സിബിഎസ്ഇ നടത്തുന്ന പരീക്ഷ മെഡിക്കൽ ഡെന്റൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) ഒന്നാം പരീക്ഷയായി കണക്കാക്കും.ജൂലൈ 24നുള്ളതു രണ്ടാംപരീക്ഷ.

ഇന്നത്തെ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടു പരീക്ഷ എഴുതാതിരുന്നാൽ രണ്ടാം പരീക്ഷയ്ക്കു ചേരാൻ പറ്റില്ലെന്നാണ് ആരോഗ്യ മന്ത്രാലയവക്‌താക്കൾ ഇന്നലെ പറഞ്ഞത്. ഇന്നത്തെ പരീക്ഷയ്ക്ക് അപേക്ഷിക്കാത്തവർക്കാണു ജൂലൈ 25 ലെ പരീക്ഷയ്ക്ക് അപേക്ഷിക്കാനാകുക. അതിന് ഇനി അപേക്ഷ ക്ഷണിക്കും.

<ആ>രാവിലെ 9.30 മുതൽ

ഇന്ന് ആറര ലക്ഷം പേർ അപേക്ഷിച്ചിട്ടുള്ള പരീക്ഷ രാവിലെ 9.30 നാരംഭിക്കും. മതാചാര പ്രകാരമുള്ള ശിരോവസ്ത്രവും മറ്റും ധരിക്കുന്നവർ വിശദ പരിശോധനയ്ക്കു സമയം ലഭിക്കാനായി രാവിലെ 8.30ന് എത്തണമെന്നു സിബിഎസ്ഇ ആവശ്യപ്പെട്ടിട്ടുണ്ട്.

<ആ>പലർക്കും പരാതി

ഇന്നത്തെ പരീക്ഷ നീറ്റിന്റെ ഒന്നാം പരീക്ഷയായി പരിഗണിക്കുകയും സംസ്‌ഥാന പരീക്ഷകൾ അസാധുവാകുകയും ചെയ്യുമ്പോൾ ഇന്നു പരീക്ഷയെഴുതുന്നവർക്കു തുല്യനീതി നിഷേധിക്കപ്പെടുന്നു എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇന്നു പരീക്ഷ എഴുതാത്തവർക്കു ജൂലൈ 24 വരെ 12 ആഴ്ച ഒരുങ്ങാൻ ലഭിക്കുന്നു.


മറിച്ച് ഇന്ന് എഴുതുന്നവർ യോഗ്യതാ പരീക്ഷയ്ക്കും സംസ്‌ഥാന പരീക്ഷയ്ക്കും ശേഷം ഒരു വിശ്രമം പോലും ഇല്ലാതെയാണു പരീക്ഷ എഴുതുന്നത്. പോരാത്തതിന് ജൂലൈ 24ലേതു തീർത്തും ഭിന്നമായ ചോദ്യപേപ്പറും ആയിരിക്കും.

ഇവ രണ്ടുംകൂടി ഒന്നിച്ചു ചേർത്തു റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ രണ്ടാം പരീക്ഷ എഴുതുന്നവർക്കു നേട്ടം കിട്ടുമെന്നാണ് ഒരു വിഭാഗത്തിന്റെ ആവലാതി.

<ആ>ആശങ്കകൾ

ഏകീകൃത ദേശീയപരീക്ഷയുടെ റാങ്ക് ലിസ്റ്റിൽനിന്ന് ഓരോ കോളജിലേക്കും പ്രവേശനം നടത്താനുള്ള ഫോർമുല, സംവരണം എന്നിവയെപ്പറ്റി സുപ്രീംകോടതി വിധിയിൽ ഒന്നും പറയുന്നില്ല. ഇതു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മാത്രമല്ല മാനേജ്മെന്റുകൾക്കും ആശങ്ക വളർത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.