ടോംസിന് അന്ത്യാഞ്ജലി
ടോംസിന് അന്ത്യാഞ്ജലി
Saturday, April 30, 2016 2:07 PM IST
കോട്ടയം: അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസി (വി.ടി. തോമസ്, 86)ന്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു കോട്ടയം ലൂർദ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കും. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നു മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ബസേലിയോസ് കോളജിനു സമീപമുള്ള സാഹിത്യപ്രവർത്തക സഹകരണ സംഘം ഹാളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. ദീപികയ്ക്കു വേണ്ടി രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ചെറിയാൻ താഴമൺ റീത്ത് സമർപ്പിച്ചു. ദീപിക ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ.താർസീസ് ജോസഫ്, സീനിയർ മാനേജർ (എച്ച്ആർ) കോര ജോസഫ്, കാർട്ടൂണിസ്റ്റ് രാജു നായർ എന്നിവരും ഒപ്പമുണ്ടായിരുന്നു. പൊതുദർശനത്തിനു ശേഷം മൃതദേഹം മുട്ടമ്പലത്തെ അത്തിക്കളം വീട്ടിലേക്കു കൊണ്ടുപോയി.


സംസ്കാരത്തിനു ശേഷം ലൂർദ് പള്ളി അങ്കണത്തിൽ കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിൽ അനുശോചന സമ്മേളനം നടക്കും. സാമൂഹ്യ, സാംസ്കാരിക, മാധ്യമരംഗത്തെ പ്രമുഖർ പങ്കെടുക്കും.

<ആ>ടോംസിന്റെ നിര്യാണത്തിൽ മാർ ആലഞ്ചേരി അനുശോചിച്ചു

കൊച്ചി: ജനപ്രിയ കാർട്ടൂണിസ്റ്റായിരുന്ന ടോംസിന്റെ നിര്യാണത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചനം അറിയിച്ചു. മൂന്നു തലമുറ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തയാളാണു ടോംസ്.

തനിക്കു പരിചിതമായ മധ്യകേരള ജീവിതത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ–രാഷ്ട്രീയ വിമർശനം നടത്തിയ ടോംസിന്റെ നിര്യാണം മലയാളികൾക്കാകെ വലിയ നഷ്ടമാണെന്നു മാർ ആലഞ്ചേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.