അഗസ്ത കമ്പനിയെ യുപിഎ കരിമ്പട്ടികയിൽ പെടുത്തിയില്ല: ജയ്റ്റ്ലി
അഗസ്ത കമ്പനിയെ   യുപിഎ കരിമ്പട്ടികയിൽ  പെടുത്തിയില്ല: ജയ്റ്റ്ലി
Saturday, April 30, 2016 2:07 PM IST
തിരുവനന്തപുരം: വിവിഐപികൾക്കു സഞ്ചരിക്കാനുള്ള ഹെലികോപ്റ്റർ ഇന്ത്യക്കു നൽകിയ അഗസ്ത കമ്പനിയെ യുപിഎ സർക്കാർ കരിമ്പട്ടികയിൽപെടുത്തിയെന്ന വാദം കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി തള്ളി. കമ്പനിയെ പട്ടികയിൽനിന്ന് ഒഴിവാക്കിയത് എൻഡിഎ സർക്കാരാണെന്ന വാർത്തകൾ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കരാറുമായി ബന്ധമില്ലാത്ത ആളിനല്ല കൈക്കൂലി ലഭിച്ചിരിക്കുന്നത്. ഹെലികോപ്റ്റർ വാങ്ങാനുളള തീരുമാനത്തെ സ്വാധീനിച്ചവർക്കാണു കൈക്കൂലി ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കരാറിൽ അഴിമതി കണ്ടെത്തിയതിനെത്തുടർന്ന് കരിമ്പട്ടികയിൽപ്പെടുത്തിയെന്നാണു മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി നേരത്തേ പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.