കോടീശ്വരന്മാരിൽ ബിജു രമേശ് മുന്നിൽ
കോടീശ്വരന്മാരിൽ  ബിജു രമേശ് മുന്നിൽ
Saturday, April 30, 2016 2:07 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തു നാമനിർദേശ പത്രിക സമർപ്പിച്ച സ്‌ഥാനാർഥികളിൽ ആസ്തിയുടെ കാര്യത്തിൽ ശതകോടീശ്വരനായ ബിജു രമേശ് മുന്നിൽ. തിരുവനന്തപുരം മണ്ഡലത്തിലെ എഡിഎംകെ സ്‌ഥാനാർഥിയായ ബിജു രമേശിന് 161.21 കോടി രൂപയുടെ ആസ്തിയാണുള്ളത്. ഭാര്യയുടെ പേരിൽ 22.09 കോടി രൂപയുടെ ആസ്തിയുമുണ്ട്.

കാറുകളും ജീപ്പുകളും അടക്കം 26 വാഹനങ്ങൾ ബിജു രമേശിന്റെ പേരിലുണ്ട്. ഭാര്യയുടെ പേരിൽ നാലു വാഹനങ്ങളുണ്ട്. കുടുംബങ്ങൾക്കായി ഒന്നര കോടി രൂപയുടെ വാഹനങ്ങളുണ്ടെന്നാണു സത്യവാങ്മൂലത്തിൽ വ്യക്‌തമാക്കിയിട്ടുള്ളത്. ബാർ ഓണേഴ്സ് അസോസിയേഷൻ സംസ്‌ഥാന വർക്കിംഗ് പ്രസിഡന്റ് കൂടിയാണ് ബിജു രമേശ്. സംസ്‌ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ബാർ കോഴ ആരോപണം ഉന്നയിച്ചതു ബിജു രമേശായിരുന്നു.


നിലവിൽ നൽകിയ ആസ്തി കണക്കനുസരിച്ചു രണ്ടാമത് കുട്ടനാട്ടിലെ എൽഡിഎഫ് സ്‌ഥാനാർഥിയായ തോമസ് ചാണ്ടിയാണ്. വിദേശത്ത് അടക്കം ബിസിനസ് സംരംഭങ്ങളുള്ള തോമസ് ചാണ്ടിക്ക് 94 കോടിയുടെ ആസ്തിയാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.