ന്യൂമാൻ അസോസിയേഷൻ സെമിനാർ നടത്തി
ന്യൂമാൻ അസോസിയേഷൻ സെമിനാർ നടത്തി
Saturday, April 30, 2016 1:48 PM IST
കൊച്ചി: ജനാധിപത്യമൂല്യങ്ങളും സമകാലിക യാഥാർഥ്യങ്ങളും എന്ന വിഷയത്തിൽ ന്യൂമാൻ അസോസിയേഷന്റെ നേതൃത്വത്തിൽ കലൂർ ലൂമെൻ ജ്യോതിസിൽ സെമിനാർ നടത്തി. വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും ഭാരതമാതാ കോളജിലെ പ്രഫസർ ഡോ.കൊച്ചുറാണി ജോസഫും വിഷയാവതരണം നടത്തി. ജനപ്രതിനിധികൾ മൂല്യബോധമുള്ളവരാകണമെന്നു കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു. വിഭാഗീയ പ്രവർത്തനങ്ങളിൽ ശക്‌തി തെളിയിക്കുന്നവരെയാണു രാഷ്ട്രീയ പാർട്ടികൾ സ്‌ഥാനാർഥികളാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


ഫാ.എ. അടപ്പൂർ, മാത്യു ജോസഫ് മൂഴയിൽ, ജോസഫ് ആഞ്ഞിപ്പറമ്പിൽ, ഫാ.ബിനോയ്, ഡോ.കെ.എം. മാത്യു എന്നിവർ പ്രസംഗിച്ചു. അസോസിയേഷന്റെ പുതിയ ഭാരവാഹികളായ ഡോ.കെ.എം. മാത്യു പ്രസിഡന്റ്, ജോസഫ് ആഞ്ഞിപ്പറമ്പിൽ സെക്രട്ടറി, സാബു ജോസ്, അഡ്വ.റോയ് ചാക്കോ വൈസ് പ്രസിഡന്റുമാർ എന്നിവരെ പരിചയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.