വെക്കേഷൻ ക്ലാസ് നീട്ടണമെന്ന് സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ
Saturday, April 30, 2016 1:48 PM IST
കൊച്ചി: സംസ്‌ഥാനമാകെ കൊടുംചൂടും വരൾച്ചയും അനുഭവപ്പെടുന്ന സാഹചര്യത്തിൽ സിബിഎസ്ഇ സ്കൂളുകളിൽ തുടങ്ങാൻ പോകുന്ന വെക്കേഷൻ ക്ലാസുകൾ അനുകൂലമായ കാലാവസ്‌ഥയുണ്ടാകുന്നതു വരെ നീട്ടിവയ്ക്കണമെന്നു കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് ്അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ഇന്ദിരാരാജൻ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

കേരള സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഈ വിഷയം സിബിഎസ്ഇയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നാണ് അധികാരികളിൽനിന്നു ലഭിച്ച വിവരം. സെക്കൻഡറി, ഹയർ സെക്കൻഡറി ക്ലാസുകളിലെ പാഠഭാഗങ്ങൾ നിശ്ചിത സമയത്തുതന്നെ പഠിപ്പിച്ചു തീർക്കുന്നതിനുള്ള സമയപരിമിതി പരിഗണിച്ചാണു വെക്കേഷൻ ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെ സുരക്ഷിതത്വത്തിനു കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് മാനേജ്മെന്റ് എടുക്കുന്ന തീരുമാനങ്ങൾക്കു രക്ഷിതാക്കളുടെ പിന്തുണയുണ്ടാവണമെന്നും ഡോ. ഇന്ദിരാ രാജൻ അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.