ടോറസിനടിയില്‍പ്പെട്ടു ഗൃഹനാഥനും ബസ് കയറി വീട്ടമ്മയും മരിച്ചു
ടോറസിനടിയില്‍പ്പെട്ടു ഗൃഹനാഥനും  ബസ് കയറി വീട്ടമ്മയും മരിച്ചു
Thursday, February 11, 2016 12:34 AM IST
കോട്ടയം: ടോറസ് ലോറിക്കടിയില്‍പ്പെട്ടു ചങ്ങനാശേരയില്‍ സഹകരണബാങ്ക് പിഗ്മി കളക്ഷന്‍ ഏജന്റ് ഫാത്തിമാപുരം തൂമ്പുങ്കല്‍ ടി.പി. തോമസും (ടോമിച്ചന്‍-52) മുണ്ടക്കയം ബസ്സ്റാന്‍ഡില്‍ മുന്നോട്ടെടുത്ത കെഎസ്ആര്‍ടിസി ബസിന് അടിയില്‍പ്പെട്ടു കുമളി കൈതക്കുഴിയില്‍ വാസുവിന്റെ ഭാര്യ ലീലാമ്മയും (68) ദാരുണമയായി മരിച്ചു.

ചങ്ങനാശേരി ബൈപാസ് റോഡില്‍ ളായിക്കാട് ഭാഗത്തേക്കു തിരിയുന്നിടത്താണ് തോമസിന്റെ സ്കൂട്ടര്‍ ടോറസ് തട്ടിത്തെറിപ്പിച്ചത്. ടോറസിന്റെ ചക്രത്തിനടിയില്‍ 15 മിനിറ്റോളം കിടന്ന തോമസിനെ നാട്ടുകാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


തിരുവല്ലയിലെ ബന്ധുവീട്ടില്‍ പോകാനാണു ലീലാമ്മ കുമളിയില്‍ നിന്നു മുണ്ടക്കയത്ത് എത്തിയത്. ബസ്നോക്കി നടക്കുന്നതിനിടെ അപ്രതീക്ഷിതമായി മുന്നോട്ട് എടുത്ത കെ. എസ്. ആര്‍.ടി ബസ് ലീലാമ്മയെ ഇടിച്ചുവീഴ്ത്തു കയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.