അഡ്വ. ജയവര്‍മയ്ക്ക് പുരസ്കാരം
അഡ്വ. ജയവര്‍മയ്ക്ക് പുരസ്കാരം
Thursday, February 11, 2016 1:02 AM IST
പത്തനംതിട്ട : കെ.ആ ര്‍.നാരായണന്‍ സ്റഡി സെന്ററിന്റെ കെ.ആര്‍.നാരായണന്‍ സ്മാരക പുരസ്കാരത്തിന് അഡ്വ. കെ.ജയവര്‍മ അര്‍ഹനായി. 25,001 രൂപയും പ്രശസ്തിപത്രവും പൊന്നാടയും കെ.ആര്‍.നാരായണന്റെ ചിത്രം ആലേഖനം ചെയ്ത ശില്പവും അടങ്ങുന്നതാണു പുരസ്കാരം.

19 ന് ഉച്ചകഴിഞ്ഞു രണ്ടിന് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ പുരസ്കാരം സമര്‍പ്പിക്കും. സ്റഡി സെന്റര്‍ ചെയര്‍മാന്‍ പ്രസാദ് ഉരുളിക്കുന്നം, ഡയറക്ടര്‍ റെയ്ന ജോര്‍ജ്ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.