വൈദ്യുതിക്ഷാമവും മാലിന്യ പ്രശ്നവും മൂന്നു വര്‍ഷം കൊണ്ട് പരിഹരിക്കാമെന്ന്
Thursday, February 11, 2016 12:59 AM IST
കൊച്ചി: തന്റെ എനര്‍ജി ആന്‍ഡ് വേസ്റ് മാനേജ്മെന്റ് പ്രോജക്ട് നടപ്പാക്കിയാല്‍ കേരളത്തിലെ വൈദ്യുതി ക്ഷമാവും മാലിന്യപ്രശ്നവും മൂന്നു വര്‍ഷത്തിനകം പരിഹരിക്കാമെന്നു നാഷണല്‍ എനര്‍ജി ആന്‍ഡ് വേസ്റ് മാനേജ്മെന്റ് കോ- ഓപ്പറേറ്റീവ് മര്‍ട്ടിപര്‍പ്പസ് സൊസെറ്റി ചെയര്‍മാന്‍ സി.എല്‍. ആന്റോ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഈ പ്രോജക്ടിനെ പറ്റി സംസാരിച്ചതാണ്. പദ്ധതി നടത്തിപ്പിനായി കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്റര്‍ ചെയ്തു തരണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇനിയെങ്കിലും മുഖ്യമന്ത്രി പദ്ധതി തങ്ങളുടെ കമ്പനിയെ ഏല്‍പ്പിച്ചാല്‍ മാലിന്യ പ്രശ്നവും വൈദ്യുത ക്ഷമാവും പരിഹരിക്കാമെന്നും ആന്റോ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.