എല്‍ഡിഎഫ് മദ്യനയം അധികാരത്തിലെത്തുമ്പോള്‍ പ്രഖ്യാപിക്കും: പിണറായി
എല്‍ഡിഎഫ് മദ്യനയം അധികാരത്തിലെത്തുമ്പോള്‍ പ്രഖ്യാപിക്കും: പിണറായി
Thursday, February 11, 2016 12:53 AM IST
തിരുവല്ല: മദ്യനയത്തില്‍ ആവശ്യമായ മാറ്റം കൊണ്ടുവരാന്‍ അതതു കാലഘട്ടങ്ങളില്‍ അധികാരത്തിലുള്ള സര്‍ക്കാരുകള്‍ക്ക് അവകാശമുണ്െടന്നു സിപിഎം പോളിറ്റ്ബ്യൂറോ മെംബര്‍ പിണറായി വിജയന്‍. നവകേരള യാത്രയ്ക്കു തിരുവല്ലയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ മദ്യനയം തികഞ്ഞ പരാജയമാണെന്നു പിണറായി വിജയന്‍ പറഞ്ഞു. ത്രീസ്റാര്‍ ബാറുകള്‍ അടച്ചതുകൊണ്ടു ബിവറേജസ് ഔട്ട്ലറ്റുകളില്‍ ആളെ കൂട്ടാന്‍ മാത്രമാണു സാധിച്ചത്. മദ്യഉപയോഗം കുറയ്ക്കാന്‍ ഇതു കാരണമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പുള്ളതുകൊണ്ടാണു മദ്യനയം പ്രഖ്യാപിക്കാന്‍ ഇടതുമുന്നണി തയാറാകണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടത്. മദ്യനയം ഓരോ വര്‍ഷവും പ്രഖ്യാപിക്കുന്നതാണെന്നും പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ മദ്യനയം പ്രഖ്യാപിക്കും-അദേഹം പറഞ്ഞു.


കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയിട്ടാണോ യുഡിഎഫ് വീമ്പടിക്കുന്നതെന്നും യഥാര്‍ഥത്തില്‍ ഒരു മദ്യനയം അവര്‍ക്കുണ്േടായെന്നും പിണറായി ആരാഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.