തടിയന്റവിട നസീറിനെ ഹാജരാക്കാന്‍ ഉത്തരവ്
തടിയന്റവിട നസീറിനെ ഹാജരാക്കാന്‍ ഉത്തരവ്
Friday, November 27, 2015 12:34 AM IST
കൊച്ചി: ബംഗളൂരു സ്ഫോടന കേസുമായി ബന്ധപ്പെട്ട സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസിലെ മുഖ്യപ്രതി തടിയന്റവിട നസീറിനെ അടുത്ത മാസം നാലിനു ഹാജരാക്കാന്‍ നിര്‍ദേശിച്ച് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചു. കേസിലെ ഒന്നാം പ്രതിയായ നസീര്‍ ബംഗളൂരു ജയിലില്‍ തടവിലാണ്. പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ഷഹനാസ്, കണ്ണൂര്‍ സ്വദേശി തസ്ലിം എന്നിവരാണു മറ്റു പ്രതികള്‍. ബംഗളൂരു ജയിലില്‍ എത്തിയ ഷഹനാസുമായി നസീര്‍ സാക്ഷികളെ സ്വാധീനിക്കാനായി ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.


സാക്ഷികളെ സ്വാധീനിക്കാന്‍ തസ്ലിമും തന്നോടൊപ്പമുണ്ടായിരുന്നുവെന്ന ഷഹനാസിന്റെ മൊഴിയില്‍ ഇയാളെയും പോലീസ് അറസ്റ് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.