ക്ഷേമ പെന്‍ഷന്‍; സര്‍ക്കാരിനു കമ്മീഷന്‍ നോട്ടീസ്
Thursday, November 26, 2015 12:50 AM IST
കൊച്ചി: ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ തപാല്‍ വകുപ്പിനു കൈമാറിയ കോടികള്‍ യഥാസമയം വിതരണം ചെയ്യാത്തതിനെകുറിച്ചു വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റീസ് ജെ.ബി. കോശി സര്‍ക്കാരിനു നോട്ടീസയച്ചു. ചീഫ് സെക്രട്ടറിയും പോസ്റ്മാസ്റര്‍ ജനറലും വിശദീകരണം നല്‍കണം. കേസ് ജനുവരി 19ന് പരിഗണിക്കും. തമ്പി സുബ്രഹ്മണ്യം ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.