രോഹിത് മീണ കശുവണ്ടി വികസന കോര്‍പറേഷന്‍ എംഡി
Thursday, November 26, 2015 12:50 AM IST
തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പറേഷന്‍ എംഡിയായി രോഹിത് മീണയെ നിയമിച്ചു. കോഴിക്കോട് സബ് കളക്ടറായിരുന്നു. അഴിമതിയാരോപണത്തെ തുടര്‍ന്നു ഡോ. കെ.എ. രതീഷിനെ മാറ്റിയ ഒഴിവിലാണു നിയനം. കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതി നിലവില്‍ വിജിലന്‍സ് അന്വേഷിച്ചു വരികയാണ്. ടൂറിസം ഡയറക്ടര്‍ ഷേക് പരീതിനെ സെക്രട്ടറി പദവിയിലേക്ക് ഉയര്‍ത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.