വിമുക്തഭടന്‍മാരുടെ ആശ്രിതരുടെയും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു
Thursday, November 26, 2015 12:49 AM IST
തിരുവനന്തപുരം: രാജ്യസൈനിക ബോര്‍ഡിന്റെയും സായുധസേനാ പതാകദിന ഫണ്ടിന്റെയും സംയുക്തയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടി 2015-16ലേക്ക് നാല് കോടി 72 ലക്ഷത്തി അറുപതിനായി രം രൂപയുടെ ബജറ്റ് അംഗീകരിച്ചു. കേരള സൈനിക സ്മരണിക 2015 മുഖ്യമന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു. വിമുക്തഭടന്മാര്‍ക്കും, ആശ്രിതര്‍ക്കും സൈനികക്ഷേമ വകുപ്പു വഴി നല്‍കി വരുന്ന ആനു കൂല്യങ്ങള്‍ വര്‍ധിപ്പിച്ചു.

മെഡിക്കല്‍ ആഫ്റ്റര്‍ കെയര്‍ ഗ്രാന്റ് 1000 രൂപയില്‍നിന്നും 1500 രൂപയായി വര്‍ധിപ്പിച്ചു. വിവാഹധന സഹായം 10,000 രൂപയില്‍നിന്നും 15,000 രൂപയായും വാര്‍ഷിക വരുമാനപരിധി ഒന്നര ലക്ഷത്തില്‍ നിന്നും നാല് ലക്ഷമായും ഉയര്‍ത്തി. എക്സ്-ഗ്രേഷ്യാ ഗ്രാന്റ് 3,000 രൂപയില്‍ നിന്നും 5,000 രൂപയായി ഉയര്‍ത്തി. ശാരീരിക/മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് നല്‍കി വരുന്ന പിഡിസി/എംആര്‍സി ഗ്രാന്റുകള്‍ 1,000 രൂപയില്‍നിന്നും 1,500 രൂപയാ യി ഉയര്‍ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.