കെ.എം. റോയിക്കു കെആര്‍എല്‍സിസി ഗുരുശ്രേഷ്ഠ പുരസ്കാരം
കെ.എം. റോയിക്കു കെആര്‍എല്‍സിസി  ഗുരുശ്രേഷ്ഠ പുരസ്കാരം
Thursday, November 26, 2015 12:48 AM IST
കൊച്ചി: വിവിധ മേഖലകളില്‍ മികവു തെളിയിച്ച ലത്തീന്‍ കത്തോലിക്കാ പ്രതിഭകളെ ആദരിക്കുന്ന തിനു കേരള ലത്തീന്‍ കത്തോ ലിക്കാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൌണ്‍സില്‍ (കെആര്‍എല്‍സിസി) ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ അ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

സമൂഹനിര്‍മിതി, കല, സാഹിത്യം, മാധ്യ മരംഗം തുടങ്ങി 10 വിഭാഗങ്ങളിലാ യാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മു തിര്‍ന്ന പത്രപ്രവര്‍ത്തകനായ കെ.എം. റോയ് ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് അര്‍ഹനായതായി കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം കെസിബിസി ആസ്ഥാനകാര്യാലയ മായ പിഒസിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സമൂഹനിര്‍മിതി - ഫാ. ആന്റണി ആല്‍ബര്‍ട്ട് (സുല്‍ത്താന്‍പേട്ട്), സാഹിത്യം - കെ.എ. സെബാസ്റ്യന്‍ (ആലപ്പുഴ), വൈജ്ഞാനികസാഹിത്യം - ഷെവലിയാര്‍ ഡോ.പ്രീ മൂസ് പെരിഞ്ചേരി (വരാപ്പുഴ), മാധ്യമരംഗം- ഡോ. സെബാസ്റ്യന്‍ പോള്‍ (വരാപ്പുഴ), കലാപ്രതിഭ- തമ്പി പയ്യപ്പിള്ളി (കോട്ടപ്പുറം), വിദ്യാ ഭ്യാസ,ശാസ്ത്രം - പ്രഫ. കെ.വി. പീറ്റര്‍ (കൊച്ചി), കായികം- സനേവ് തോമസ് (ആലപ്പുഴ), മികച്ച സംരംഭകന്‍- ഇ.എസ് ജോസ് (വരാപ്പുഴ), യുവത- സയനോര ഫിലിപ്പ് (കണ്ണൂ ര്‍) എന്നിവരാണ് മറ്റു വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ ലഭിച്ചവര്‍.


സിപ്പി പള്ളിപ്പുറം, ഡോ.ഷാജി ജേക്കബ്, ഡോ.രേണുക എന്‍. എന്നിവ രടങ്ങുന്നതായിരുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. സാമുദായിക സാമൂഹിക സാംസ്കാരിക മേഖലകളില്‍ അതുല്യസേവനങ്ങള്‍ നല്‍കി പ്രതിഭയും മികവും തെളിയിച്ച കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമുദായാംഗങ്ങളായ ശ്രേഷ്ഠ വ്യക്തികളെ അംഗീകരിച്ച് ആദരിക്കു ന്നതിന് 2014 മുതലാണ് കെആര്‍എല്‍സിസി പ്രതിവര്‍ഷം അവാര്‍ഡുകള്‍ നല്‍കി തുടങ്ങിയത്.

പ്രശസ്തിപത്രം, ശില്പം, കാഷ് എന്നിവ അടങ്ങുന്നതാ ണ് അവാര്‍ഡ്. ഈ വര്‍ഷത്തെ അ വാര്‍ഡുകള്‍ ഡിസംബര്‍ ആറിനു കണ്ണൂരില്‍ നടക്കുന്ന ലത്തീന്‍ ക ത്തോലിക്കാ സമുദായ സംഗ മത്തില്‍ വിതരണംചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.