ഭരണഘടനാ ദിനം ഇന്ന്
Thursday, November 26, 2015 12:47 AM IST
തിരുവനന്തപുരം: ഡോ. ബി. ആര്‍. അംബേദ്കറുടെ 125-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച ദിനമായ ഇന്ന് ഭരണഘടനാ ദിനമായി ആചരിക്കും. ജില്ലാ കളക്ടര്‍മാരും, വകുപ്പ് തലവന്മാരും, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ എക്സിക്യൂട്ടീവുകളും ഇന്നു രാവിലെ 11 ന് ജീവനക്കാര്‍ക്ക് ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുക്കണം. എല്ലാ സ്കൂളുകളിലെയും അസംബ്ളികളിലും അന്നേ ദിവസം ഭരണഘടനാ ആമുഖം ചൊല്ലേണ്ടതാണ്. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് മോക്ക് പാര്‍ലമെന്റുകള്‍, ഉപന്യാസം, പ്രസംഗം എന്നിവയില്‍ മത്സരങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ പൊതുജനങ്ങള്‍, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി സംഘടിപ്പിക്കണം. ഭരണഘടനാ ആമുഖം ഒപ്പം ചേര്‍ക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.